കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി നേത്ര പരിശോധന ക്യാമ്പ് നടത്തി

08:51 AM May 07, 2025 | AVANI MV


കൽപ്പറ്റ: മെയ് 10ന് മുട്ടിലിൽ നടത്തുന്ന  കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി. ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ നടത്തിയ പരിപാടി നർകോട്ടിക് ഡിവൈ.എസ്.പി എം.കെ. ഭരതൻ ഉദ്ഘാടനം ചെയ്തു.

 സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ് അധ്യക്ഷത വഹിച്ചു. അഹല്യ ഫൗണ്ടേഷൻ പി.ആർ.ഒ ബോബി കോര, ഡോ: ആസിഫ്, സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ, കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്,  പ്രസിഡന്റ് വിപിൻ സണ്ണി, ട്രഷറർ എം.ബി ബികേഷ്, വൈസ് പ്രസിഡന്റ് നൗഫൽ, റിയാസ്, കെ. രതീഷ്, വി.സി ചൈത്രേഷ്, സുജിത്ത്,  പി.ജി രതീഷ് എന്നിവർ സംസാരിച്ചു.