+

വയനാട് ജില്ലയിൽ മലിനജലം ഒഴുക്കിയതിനും മാലിന്യം വലിച്ചെറിഞ്ഞതിനും സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

പൊതു സ്ഥലത്ത്  മലിനജലം ഒഴുക്കിയതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 6000 രൂപ പിഴയിട്ടു. കല്ലൂർ 67 ലെ കോവിലകം ഫാമിലി കോർണർ കള്ള് ഷാപ്പ്, ഹോട്ടൽ വുഡ് പെക്കർ എന്നീ സ്ഥാപനങ്ങൾക്കാണ്   ജില്ലാ എൻ ഫോഴ്സ്മെൻ്റ് സ്ക്വാഡ്  പിഴ ഈടാക്കി

വയനാട്:  പൊതു സ്ഥലത്ത്  മലിനജലം ഒഴുക്കിയതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 6000 രൂപ പിഴയിട്ടു. കല്ലൂർ 67 ലെ കോവിലകം ഫാമിലി കോർണർ കള്ള് ഷാപ്പ്, ഹോട്ടൽ വുഡ് പെക്കർ എന്നീ സ്ഥാപനങ്ങൾക്കാണ്   ജില്ലാ എൻ ഫോഴ്സ്മെൻ്റ് സ്ക്വാഡ്  പിഴ ഈടാക്കി.

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ടി.കെ.സുരേഷ്, സ്ക്വാഡ് അംഗം എം.ബി ലീബ , സിയാബുദ്ദീൻ , നൂൽ പുഴ ഹെൽത്ത് ഇൻസ്പെക്ടർ അനഘ ലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
 

facebook twitter