വയനാട്ടിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

12:31 PM Jun 24, 2025 | AVANI MV


വെള്ളമുണ്ട: വയനാട്ടിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടിയിൽ .ആസാം സ്വദേശിയായ മാഫിദുൽ ഹഖ് (30) നെയാണ്  വെള്ളമുണ്ട പോലീസ് പിടിയിലാത് . ഇയാളിൽ നിന്ന് 52.36 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഞായറാഴ്ച്ച ഉച്ചയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ  തരുവണ കുന്നുമ്മൽ അങ്ങാടിയിൽ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇയാളെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്.

വെള്ളമുണ്ട  സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ മിനിമോൾ, എ.എസ്.ഐമാരായ സിഡിയ ഐസക്, ഷാജഹാൻ, എസ്.സി.പി.ഓ  അനീസ്,  സി.പി.ഓമാരായ റയീസ്, വിനീഷ്, വിജിത്, ജാബിർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.