വയനാട് : ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.
ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. എന്‍.എച്ച്.എം ഓഫീസില്‍ നേരിട്ടോ, തപാലായോ, ഇ-മെയില്‍ മുഖേനയോ അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍- 04936 202771