വയനാട് : ബാണാസുരസാഗർ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് രാവിലെ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തിയെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ ഷട്ടർ 15 സെൻ്റീ മീറ്റർ തുറന്നിട്ടുണ്ട്. സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ബാണസുരസാഗർ ഡാമിലെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തി
08:18 PM Jul 25, 2025
| AVANI MV