+

സിവിൽ സർവീസിലെ അഴിമതിക്ക് കാരണം തുടർഭരണം; എൻ.ജി. ഒ അസോസിയേഷൻ

പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള പരിഷ്കരണം, ക്ഷാമബത്ത, പങ്കാളിത്ത പെൻഷൻ, മെഡി സെപ്പ് ആരോഗ്യ പദ്ധതി,

കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള പരിഷ്കരണം, ക്ഷാമബത്ത, പങ്കാളിത്ത പെൻഷൻ, മെഡി സെപ്പ് ആരോഗ്യ പദ്ധതി, പൊതുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട തദ്ദേശ വകുപ്പിലെ 253 ത്‌സ്തികൾ വെട്ടിക്കുറച്ചത് ഉൾപ്പെടെ ജീവനക്കാരെ ആകെ ബാധിക്കുന്ന വിഷയങ്ങൾ ഒന്നും തന്നെ ഏറ്റെടുക്കാതെ ഭരണകക്ഷി സർവീസ് സംഘടന നേതാക്കൾ തന്നെ തുടർ ഭരണത്തിന്റെ തണലിൽ അഴിമതിക്ക് കളമൊരുക്കുകയാണ്, പ്രതിപക്ഷ സംഘടനയിലെ അംഗങ്ങളെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുമ്പോൾ ഇവർ വർഷങ്ങളായി ഒരേ ഓഫീസിലും സ്റ്റേഷനിലും തുടർച്ചയായി ഇരിക്കുകയാണെന്നും ഇത് അഴിമതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  

റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസർമാരുടെ പ്രെമോഷൻ നടന്നിട്ട്, മഴക്കാലമായിട്ടും നിയമനം കൊടുക്കാതെ ഒരു മാസമാണ് പിടിച്ച് വച്ചത്. ഇത് ഭരണകക്ഷി നേതാക്കളുടെ താൽപര്യം സംരക്ഷിക്കാനും വിലപേശൽ നടത്താനുമാണ്.
ഇപ്പോൾ സ്പഷ്യൽ വില്ലേജ് ഓഫീസർ / സീനിയർ ക്ലാർക്ക് തസ്തികയിൽ മാസങ്ങളായി നിയമം കെടുക്കാതെ തർക്കത്തിലാക്കിയിരിക്കുകയാണ്.
ഭരണകക്ഷി സംഘടനകളുടെ പിടിവലി മൂലം കളക്ടർക്ക് പോലും തീരുമാനം എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. അവരുടെ മൂക്കിനു താഴെയാണ് പത്ത് വർഷത്തിലധികമായ നിരവധി ജീവനക്കാർ ഇരിക്കുന്നത്.

വില്ലേജ് ഓഫീസർ കൈക്കൂലിക്ക് പിടിക്കപ്പെട്ടതിനെ തുടർന്ന്, പ്രധാന ഭരണാനുകൂല നേതാക്കളെ വിജിലൻസ് നിരീക്ഷിക്കുന്ന സാഹചര്യം വരെ ഉണ്ടായി. അഴിമതിക്ക് കളമൊരുക്കുന്ന സാഹചര്യങ്ങളും ഭരണാനുകൂല നേതാക്കളുടെ അമിതമായ ഇടപെടലുകളും എൻ.ജി.ഒ അസോസിയേഷൻ മുമ്പേ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. 

മാനന്തവാടി വില്ലേജ് ഓഫീസറെ ഭീഷണിപെടുത്തിയവരെ സംരക്ഷിക്കുന്നവരെ പറ്റി അന്വേഷണം നടത്തി സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മേപ്പാടി പഞ്ചായത്ത്  സെക്രട്ടറിയെ അക്രമിച്ചരെ മാതൃകാപരമായി ശിക്ഷിക്കാത്തതാണ് സത്യ സന്ധരായ ഉദ്യോഗസ്ഥർക്കു പോലും രക്ഷയില്ലാതാവാൻ കാരണം. അത്തരം സംഭവങ്ങളെ അപലപിക്കുന്നതോടൊപ്പം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭരണകൂടം സംവിധാനം ഒരുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. ഭരണം അവസാനിക്കാൻ ഏഴു മാസം ഉള്ളപ്പോൾ കൊള്ളമുതൽ പങ്കിടുന്ന മാനസീകാവസ്ഥയാണ് ചിലർക്കെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ലൈജു ചാക്കോ അധ്യഷത വഹിച്ചു. സി.കെ ജിതേഷ്, ഇ.വി.ജയൻ, എം. നസീമ, ടി.പരമേശ്വരൻ, സിനീഷ് ജോസഫ്, വി.എസ്. ശരത്, എം വി സതീഷ്, ഇ.എം.സുമേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ജെ ഷിജു, എ. സുഭാഷ്, നിഷ പ്രസാദ്, എം എസ് സാനു, വി.മുരളി, ഷെറിൻ ക്രിസ്റ്റഫർ, പി. ശ്രീജിത്ത്കുമാർ എന്നിവർ നേതൃത്വം കൊടുത്തു

facebook twitter