വയനാട്ടിൽ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

02:32 PM Sep 08, 2025 | AVANI MV

ബത്തേരി:  കേരള  തമിഴ്നാട് അതിർത്തിയായ ബത്തേരി പാട്ടവയൽ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ന്  സുൽത്താൻബത്തേരി പാട്ടവയൽ  റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം ഉണ്ടായത്.