കണിയാമ്പറ്റ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അധ്യാപക നിയമനം

11:02 PM Sep 12, 2025 | AVANI MV

വയനാട് : കണിയാമ്പറ്റ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, ഫൈൻ ആർട്‌സ്, പെർഫോമിങ് ആർട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബർ 15 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 9846717461