+

വംശീയതയെ സാഹോദര്യം കൊണ്ട് നേരിടും : വെൽഫെയർ പാർട്ടി

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തച്ചുതകർത്തുകൊണ്ട് വംശീയവാഴ്ച്ച നടത്തുന്ന ദുശ്ശക്തികളെ ഭരണഘടന വിഭാവനം ചെയ്യുന്ന സഹോദര്യമെന്ന ആശയം കൊണ്ട് പൊതുസമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.  

വേങ്ങര: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തച്ചുതകർത്തുകൊണ്ട് വംശീയവാഴ്ച്ച നടത്തുന്ന ദുശ്ശക്തികളെ ഭരണഘടന വിഭാവനം ചെയ്യുന്ന സഹോദര്യമെന്ന ആശയം കൊണ്ട് പൊതുസമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.  വംശീയതക്കെതിരെ സാഹോദര്യം എന്നീ ശീർഷകത്തിൽ വേങ്ങരയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വംശീയ ദുശ്ശക്തികൾ, നമ്മുടെ രാജ്യം പരമ്പരാഗതമായി സ്വാംശീകരിച്ച സാഹോദര്യവും സമത്വവുമെന്ന മൂല്യങ്ങളെ തച്ചുതകർത്ത് ഇരുട്ട് പരത്താൻ ശ്രമിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്.  സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ അംബേദ്കർ ഇതേക്കുറിച്ച് ശക്തമായ നിലപാട് എടുക്കുകയും പരമ്പരാഗതമായ മൂല്യങ്ങൾ സന്നിവേശിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിൽ അതിയായ പങ്കാളിത്തം വഹിക്കുകയും ചെയ്തു. സമകാലിക ഇന്ത്യ അകപ്പെട്ട ഗ്രഹണത്തെ മറികടക്കാൻ അംബേദ്കർ മുന്നോട്ടുവെച്ച ആശയ അടിത്തറയിൽ നിന്നുകൊണ്ട് സാഹോദര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളാണ് വെൽഫെയർ പാർട്ടി നടത്തി കൊണ്ടിരിക്കുന്നത്.  

ഇതിനെ ജനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, സ്്‌റ്റേറ്റ് കോഡിനേറ്റർ പിഎച്ച് ലത്തീഫ് വയനാട്, ദാമോദരൻ പനക്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെഎംഎ ഹമീദ് സ്വാഗതവും മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷനായിരുന്നു.നജീബ് പറപ്പൂർ, നൗഷാദ് അരീക്കൻ, അശ്‌റഫ് ഊരകം, കുട്ടിമാൻ, കെവി ഹമീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

facebook twitter