ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ

10:12 AM Oct 27, 2025 | Renjini kannur

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകൾ വിതരണം ആരംഭിക്കും .ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്.

ഇതിനായി 812 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ഇത്തവണത്തെ ക്ഷേമ പെൻഷൻ ലഭിക്കുന്നത്.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ തുകയെത്തും.8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌.

ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്.