
സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ പ്രഖ്യാപനത്തെ വിമര്‍ശിച്ച എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന് മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എംഎസ്എഫ് നേതാവ് ഉറങ്ങിപ്പോയതിന് സര്‍ക്കാരിനെ പറഞ്ഞിട്ട് എന്തുകാര്യമെന്നും ഇത് നാലരവര്‍ഷം മുമ്പ് തീരുമാനിച്ച് നടപ്പാക്കിയതാണെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വര്‍ഷങ്ങള്‍ക്കുമുമ്പേ, നട്ടുച്ചയ്ക്ക് ലീഗ് നേതാക്കളോട് സ. നായനാര്‍ ഗുഡ് നൈറ്റ് പറഞ്ഞിരുന്നു. വര്ഷങ്ങള്ക്കേ മാറ്റമുള്ളൂ എന്ന് ലീഗിന്റെ കുട്ടിപ്പട്ടാളം ഈ 2025 ലും തെളിയിച്ചു. ഒരു പണിയും ഇല്ലെങ്കിലും മാസംതോറും അഞ്ച് ലക്ഷംവെച്ച് ശമ്പളം കിട്ടുന്ന ചേട്ടന്മാരുള്ള എംഎസ്എഫുക്കാര്ക്ക് എന്ത് അതിദാരിദ്ര്യം, ദാരിദ്ര്യം? എംഎസ്എഫ് നേതാവ് ഉറങ്ങിപ്പോയതിന് സര്‍ക്കാരിനെ പറഞ്ഞിട്ട് എന്തുകാര്യം? ഇത് നാലരവര്‍ഷം മുമ്പ് തീരുമാനിച്ച് നടപ്പാക്കിയതാ. അല്ലാതെ ഒറ്റരാത്രി കൊണ്ട് തീരുമാനിച്ചതല്ലെന്ന ബോധം പോലും ഇവര്ക്കില്ലാണ്ടായി, പിന്നെ നിര്ഗുണനായൊരു പിഎംഎ സലാമും
എന്നാപ്പിന്നെ ഗുഡ്നൈറ്റ്.