+

നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തം ; മുഖ്യമന്ത്രി

മാസപ്പടി കേസ് ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് മനസിലായതിനാലാണ് പാര്‍ട്ടി തനിക്കൊപ്പം നിന്നത്.

തിരുവനന്തപുരം; മാസപ്പടി കേസ് ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് മനസിലായതിനാലാണ് പാര്‍ട്ടി തനിക്കൊപ്പം നിന്നത്.

ബിനീഷ് കോടിയേരിയുടെ കേസില്‍ കോടിയേരിയുടെ പേരില്ലായിരുന്നു. എന്നാല്‍ മാസപ്പടി കേസിന്റെ തുടക്കത്തില്‍ തന്നെ തന്റെ പേരോടെയാണ് തുടങ്ങിയത് എന്നതായിരുന്നു. 2 കേസുകളിലും ഇരട്ടനീതിയുണ്ടായെന്ന വാദങ്ങളോടുള്ള പിണറായിയുടെ പ്രതികരണം. 

കേസിനെ പറ്റി മാധ്യമങ്ങള്‍ ആലോചിച്ച് വിഷമിക്കേണ്ട. കേസ് സംബന്ധിച്ച് എപ്പോഴും തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.  നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

facebook twitter