+

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി ; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു. മം​ഗലാപുരം സ്വദേശി മുബീൻ ഷെയ്ഖ് എന്നയാൾക്കെതിരെയാണ് പഡുബിദ്രി പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ​

ഉഡുപ്പി : വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു. മം​ഗലാപുരം സ്വദേശി മുബീൻ ഷെയ്ഖ് എന്നയാൾക്കെതിരെയാണ് പഡുബിദ്രി പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ​ വിവാഹത്തിന് പിന്നാലെ ​ഗൾഫിൽ പോയ മുബീൻ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്നാണ് ഇയാളുടെ ഭാര്യ സുഹാനയുടെ പരാതി.

2024 ഒക്ടോബർ 21 നായിരുന്നു മംഗലാപുരം പഡുബിദ്രി സ്വദേശിനി സുഹാനയും മുബീൻ ഷെയ്ഖുമായുള്ള വിവാഹം . ഒരു മാസത്തിനുള്ളിൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്ത‍ൃ​ഗൃഹത്തിൽ നിന്നും പീഡനമുണ്ടായെന്നാണ് യുവതി ഇപ്പോൾ വെളിപ്പെടുത്തുന്നത്. 2024 ഡിസംബർ12 ന് മുബീൻ ജോലിക്കായി വിദേശത്തേക്ക് പോയി. തുടർന്നും ഭർത്താവിന്റെ പിതാവ് ഉമർ സാഹിബ്, മാതാവ് അബീദ, സഹോദരീഭർത്താവ് മുക്താർ, സഹോദരി റിഹാന, റാഷെദ്, റിഹാനയുടെ ഭർത്താവ് ഷഹീദ് എന്നിവർ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി സുഹാന പൊലീസിനോട് പറഞ്ഞു. ഇവർ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെടുകയും ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനിടെ ജൂലൈ 15 ന് മുബീൻ ഷെയ്ഖ് വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലുകയായിരുന്നു എന്ന് സുഹാന പരാതിയിൽ പറയുന്നു. തന്നെ ഒഴിവാക്കിയ ശേഷം മറ്റൊരു വിവാഹം കഴിക്കാനുള്ള ആ​ഗ്രവും ഭർത്താവ് വെളിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതി. പരാതിയിൽ ഭർത്താവിന്റെ പിതാവ് ഉമർ സാഹിബ്, മാതാവ് അബീദ, സഹോദരീഭർത്താവ് മുക്താർ, സഹോദരി റിഹാന, റാഷെദ്, റിഹാനയുടെ ഭർത്താവ് ഷഹീദ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

facebook twitter