മോഹന്‍ലാല്‍ എന്ന നടനെ കുറച്ച് കാലത്തിന് ശേഷം തിരിച്ചു കിട്ടിയ സിനിമ ആയിരുന്നു ദൃശ്യം എന്ന് ആസിഫ് അലി. ദൃശ്യത്തിലെ മോഹന്‍ലാലിനെ തനിക്ക് വളരെ ഇഷ്ടമാണെന്നും കിടിലന്‍ പെര്‍ഫോമന്‍സ് ആണ് മോഹന്‍ലാലിന്റേത് എന്നും ആസിഫ് പറഞ്ഞു.
'ലാല്‍ സാറിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം എന്റെ മനസില്‍ ആദ്യം ഓടിവരുന്ന സിനിമയാണ് ദൃശ്യം. ആ പടത്തില്‍ പുള്ളി കിടിലന്‍ പെര്‍ഫോമന്‍സാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലി മാനായാണ് ലാലേട്ടന്‍ ആ പടത്തിന്റെ ഫസ്റ്റ് ഹാഫില്‍ പെര്‍ഫോം ചെയ്തത്. എല്ലാവര്‍ക്കും ആ ഒരു പോര്‍ഷന്‍ ഭയങ്കരമായി കണക്ടായി.
എന്നെ സംബന്ധിച്ച് കുറച്ചുകാലത്തിന് ശേഷം എനിക്ക് ഒരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ആ പടത്തില്‍ ലാലേട്ടനെ കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്. ആ സിനിമക്ക് മുമ്പ് ലാലേട്ടന്‍ ചെയ്തതെല്ലാം കുറച്ച് ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് ക്യാരക്ടറായിരുന്നു. അതില്‍ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു മനസില്‍' ആസിഫ് അലി പറയുന്നു.
മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ആളുകള്‍ എപ്പോഴും പറയാറുള്ളത് ഡയലോഗ് ഡെലിവറിയും ഫ്‌ളെക്സിബിലിറ്റിയുമാണ്. ചില സീനുകളില്‍ അദ്ദേഹം സട്ടിലായി ചെയ്യുന്ന കാര്യങ്ങള്‍ പലരെയും അത്ഭുതപ്പെടുത്താറുണ്ട് അദ്ദേഹം ചെയ്യുന്ന ചില റിയാക്ഷനുകള്‍ വളരെ സ്‌പെഷ്യല്‍ ആണ്,' ആസിഫ് അലി പറഞ്ഞു.