ചേരുവ
ചെറിയുള്ളി- 15
പുതിനയില
മല്ലിയില
പച്ചമുളക് -4
വെളുത്തുള്ളി -5
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കപ്പലണ്ടി കാൽകപ്പ്
പൊട്ടുകടല -കാൽകപ്പ്
ഉപ്പ്
തൈര്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും വഴറ്റുക ശേഷം പച്ചമുളക് മല്ലിയില കറിവേപ്പില ഉപ്പ് കപ്പലണ്ടി പൊട്ടുകടല ഇവയെല്ലാം ചേർത്ത് നന്നായി ചൂടാക്കുക ശേഷം തൈരും ചേർത്ത് നന്നായി അരച്ചെടുക്കാം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം