ലോ​സ് ആ​ഞ്ജ​ല​സി​ൽ ആ​ളി​പ്പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം

06:38 PM Jan 09, 2025 | Neha Nair

ലോ​സ് ആ​ഞ്ജ​ല​സ്: യു.​എ​സി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ള്ള ലോ​സ് ആ​ഞ്ജ​ല​സി​ൽ ആ​ളി​പ്പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. 10,000ത്തി​ലേ​റെ വീ​ടു​ക​ളി​ൽ​ നി​ന്ന് 30,000ത്തോ​ളം പേ​രെ ഒ​​ഴി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പ്രാ​​ദേ​ശി​ക സ​മ​യം രാ​വി​​ലെ 10.30 ഓ​ടെ​യാ​ണ് കാ​ട്ടു​തീ​യു​ണ്ടാ​യ​ത്. പ​ടി​ഞ്ഞാ​റ​ൻ ലോ​സ് ആ​ഞ്ജ​ല​സി​ലെ പ​സ​ഫി​ക് പാ​ലി​സേ​ഡ്സ് മേ​ഖ​ല​യി​ൽ 10 ഏ​ക്ക​ർ വ​ന​ത്തി​ന് പി​ടി​ച്ച തീ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ 3000 ഏ​ക്ക​റി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും കാ​ട്ടു​തീ​യി​ൽ ക​ത്തി​ന​ശി​ച്ചു. 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വെ​നി​സ് ബീ​ച്ചി​​ലും കാ​ട്ടു​തീ​യു​ടെ പു​ക പ​ട​ർ​ന്നു.

കാ​ലി​​​ഫോ​ർ​ണി​യ​യി​ൽ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യു​സോം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. 1400 ലേ​റെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നൂ​റു​ക​ണ​ക്കി​ന് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ അ​ധി​ക​മാ​യി ഉ​ട​ൻ വി​ന്യ​സി​ക്കു​മെ​ന്നും ന്യു​സോം എ​ക്സി​ൽ വ്യ​ക്ത​മാ​ക്കി.

Trending :