+

യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കും: ജി പി കുഞ്ഞബ്ദുളള

മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണ്.

പോറ്റിയെ കേറ്റിയേ പാരഡിയില്‍ കേസെടുക്കേണ്ട കാര്യമെന്താണ് എന്ന് തനിക്കറിയില്ലെന്ന് ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള. മതവികാരമൊന്നും താന്‍ വ്രണപ്പെടുത്തിയിട്ടില്ലെന്നും അയ്യപ്പനോട് വിശ്വാസികള്‍ സ്വര്‍ണം കട്ടുപോയതിലെ പരാതി പറയുന്നതായാണ് താന്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാരഡി മൂലം യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും ജി പി കുഞ്ഞബ്ദുളള പറഞ്ഞു

'കേസെടുത്തു എന്ന വാര്‍ത്ത കേട്ട് പേടിയൊന്നുമില്ല. എന്തിനാണ് പേടിക്കുന്നത്. കേസെടുക്കേണ്ട കാര്യമെന്താണ് എന്ന് എനിക്കറിയില്ല. മതവികാരമൊന്നും ഞാന്‍ വ്രണപ്പെടുത്തുന്നില്ല. മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണ്. അയ്യപ്പാ എന്ന് വിളിച്ച് സ്വര്‍ണം കട്ടുപോയതില്‍ പരാതി പറയുന്നതായാണ് ഞാന്‍ എഴുതിയത്. അയ്യപ്പനോട് വിശ്വാസികള്‍ പറയുന്നതാണ്. അത്രയേയുളളു. യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ക്ക് മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണ്. ഒരു മതവികാരവും വ്രണപ്പെടുത്താന്‍ പാടില്ലല്ലോ': ജി പി കുഞ്ഞബ്ദുളള പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസിന്റെ സംഘടനയുമായി ബന്ധമുണ്ടെന്നും ജി പി കുഞ്ഞബ്ദുളള വ്യക്തമാക്കി. കോണ്‍ഗ്രസ് പറയേണ്ട രാഷ്ട്രീയമാണ് പറഞ്ഞതെന്നും താന്‍ നേരത്തെയും ഒരുപാട് പാട്ടുകളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

facebook twitter