സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. ഇങ്ങനെപോയാല്‍ തന്റെ പേരുള്‍പ്പെടെ മാറ്റേണ്ടിവരുമെന്ന് ഷാജി കൈലാസ് പറഞ്ഞു.
'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലെ ജാനകി എന്ന പേരു മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട് സിനിമാസംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രതികരണം.
'ഇങ്ങനെ ഒരു നിറം കൊടുക്കാന്‍ പാടില്ല. ഇങ്ങനെ തുടര്‍ന്ന് പോയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്റെ പേരുള്‍പ്പെടെ. പ്രത്യേക വിഭാഗത്തില്‍പ്പെട്ട സംവിധായകനാണ് അതുകൊണ്ട് മാറ്റണം എന്ന് പറയും. സെന്‍സര്‍ബോര്‍ഡിലെ ഇവിടുത്തെ ഓഫീസറുടെ മാനസികപ്രശ്നമാണത്. അല്ലാതെ വേറെ ആര്‍ക്കുമില്ല. ബോര്‍ഡിലെ അംഗങ്ങളെല്ലാം ഒപ്പിട്ടുകൊടുത്ത സാധനമാണ്. ടീസറിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്, എല്ലാം അവര്‍ കണ്ടതാണ്. പിന്നെ എന്താണ് അവര്‍ക്ക് പ്രശ്നം' ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് ചൂണ്ടിക്കാട്ടി ഷാജി കൈലാസ് ചോദിച്ചു.