+

പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നതോടെ ആദ്യ ദിവസം തന്നെ നിയമലംഘനങ്ങളില്‍ 71% കുറവ്

നിയമത്തില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തി ഏപ്രില്‍ 22നാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.

പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസം തന്നെ നിയമലംഘനങ്ങളില്‍ 71% കുറവ് രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത വകുപ്പ്, ഓട്ടോമാറ്റിക് മോണിറ്ററിങ് ക്യാമറകള്‍ കണ്ടെത്തിയ ലംഘനങ്ങളുടെ എണ്ണത്തിലാണ് ഈ ഗണ്യമായ കുറവ് കണ്ടെത്തിയത്.


പ്രധാന ലംഘനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം, റോഡ് അടയാളങ്ങള്‍ പാലിക്കാത്തത്, തെറ്റായ ദിശയിലേക്ക് വാഹനമോടിക്കുക എന്നിവ ഉള്‍പ്പെടുന്നു. ഗതാഗത രംഗത്ത് അച്ചടക്കം വര്‍ധിപ്പിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് 1976 ലെ ഗതാഗത നിയമത്തില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തി ഏപ്രില്‍ 22നാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.
 

facebook twitter