ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ

02:25 PM Jul 14, 2025 | Renjini kannur

ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നൽകിയിട്ടുണ്ട്.

കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നൽകി. ജയലളിതയെ കൊലപ്പെടുത്തിയതെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.