+

ചെലവാക്കിയത് 8 ലക്ഷം രൂപ, ചില്ലിക്കാശ് തിരികെക്കിട്ടിയില്ല, യുട്യൂബ് ചാനല്‍ പൂട്ടിക്കെട്ടി യുവതി

യുട്യൂബ് ചാനലുകളിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവരാണ് പലരും. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുതുന്നതിനുസരിച്ച് വരുമാനവും വര്‍ദ്ധിക്കും.

യുട്യൂബ് ചാനലുകളിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവരാണ് പലരും. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുതുന്നതിനുസരിച്ച് വരുമാനവും വര്‍ദ്ധിക്കും. ഒട്ടേറെപേര്‍ ഇത് സ്ഥിരം വരുമാനമാര്‍ഗമാക്കിയിട്ടുണ്ടെങ്കിലും ചിലരെങ്കിലും നഷ്ടക്കണക്ക് പറയുന്നവരാണ്. അത്തരത്തിലൊരാളാണ് യൂട്യൂബര്‍ നളിനി ഉനഗര്‍.

പാചക ചാനലായ നളിനിയുടെ കിച്ചന്‍ റെസിപ്പി മോശമല്ലാത്ത രീതിയില്‍ ആളുകളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് ചാനല്‍ പൂട്ടിയിരിക്കുകയാണ് അവര്‍. മൂന്ന് വര്‍ഷത്തിനിടയില്‍, ഒരു അടുക്കള പണിയുന്നതിനും സ്റ്റുഡിയോ ഉപകരണങ്ങള്‍ വാങ്ങുന്നതിനും വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിനുമായി ഏകദേശം 8 ലക്ഷം രൂപ ചാനലില്‍ നിക്ഷേപിച്ചു. എന്നാല്‍, എത്ര ശ്രമിച്ചിട്ടും യൂട്യൂബില്‍ നിന്ന് വരുമാനമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചാനല്‍ പൂട്ടാന്‍ തീരുമാനിച്ചത്.

എക്‌സിലെ പോസ്റ്റുകളിലൂടെയാണ് നളിനി ഇക്കാര്യം പ്രഖ്യാപിച്ചത. തന്റെ അടുക്കള അനുബന്ധ ഉപകരണങ്ങളും സ്റ്റുഡിയോ ഉപകരണങ്ങളും വില്‍ക്കാനുള്ള തീരുമാനവും അവര്‍ വെളിപ്പെടുത്തി. 250-ലധികം വീഡിയോകള്‍ അവരുടെ ചാനലിലുണ്ടായിരുന്നു. അതെല്ലാം ഡിലീറ്റ് ചെയ്തു.

സോഷ്യല്‍ മീഡിയയിലെ ഉപയോക്താക്കള്‍ അവരുടെ തീരുമാനത്തില്‍ സഹാനുഭൂതി പ്രകടിപ്പിച്ചു. ചാനല്‍ നിര്‍ത്തരുതെന്നും തുടരണമെന്നുമാണ് മിക്കവരും നിര്‍ദ്ദേശിച്ചത്. നേരത്തേയും ഇവര്‍ വാര്‍ത്താശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം, സസ്യാഹാരത്തെയും ശരീരപ്രകൃതിയെയും ചൊല്ലി നടി സ്വര ഭാസ്‌കറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. എന്തായാലും സോഷ്യല്‍ മീഡിയയുടെ പിന്തുണയോടെ തിരിച്ചുവരുമോ എന്ന കാര്യം അവര്‍ വ്യക്തമാക്കിയിട്ടില്ല.

facebook twitter