കരടിയെ കണ്ട് ഭയന്നോടിയ യുവതി കാല്‍ തെറ്റി താഴ്ചയിലേക്ക് വീണു മരിച്ചു

03:30 PM Nov 08, 2025 | Renjini kannur

ഡല്‍ഹി: കരടിയെ കണ്ട് ഭയന്നോടിയ യുവതി കാല്‍ തെറ്റി താഴ്ചയിലേക്ക് വീണു മരിച്ചു. ഉത്തരകാശിയിലാണ് സംഭവം.പുല്ല് വെട്ടാന്‍ കാട്ടിലേക്ക് പോയ സ്ത്രീ പെട്ടെന്ന് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന കരടിയെ കണ്ട് പരിഭ്രാന്തയായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

27 കാരിയായ അംബിക അസ്വാല്‍ ഗ്രാമത്തിലെ മറ്റ് സ്ത്രീകളോടൊപ്പം പുല്ല് വെട്ടാന്‍ കാട്ടിലേക്ക് പോയിരുന്നു. ഇവിടെ മലയ്ക്ക് മുകളിലെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്ന് ഒരു കരടി പെട്ടെന്ന് പുറത്തുവന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു.