വാട്സ് ആപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ഐന്‍ കോടതി ശിക്ഷിച്ചു. യുവതിക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. യുവതിയുടെ കോടതി ചെലവ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
യുവാവിന്റെ പ്രവര്‍ത്തിയിലൂടെ യുവതി മാനസികമായി തകര്‍ന്നുവെന്ന് കോടതി നിരീക്ഷിച്ചു.
വാട്സ്ആപ്പിലൂടെ അവഹേളിച്ചുകൊണ്ട് സന്ദേശമയച്ച യുവാവിനെതിരെ യുവതി കോടതിയെ സമീപിക്കുകയും 51000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു.
രേഖകള്‍ പരിശോധിച്ച കോടതി യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.