ഡല്‍ഹി: ചാണക്യപുരിയില്‍ വനിതാ എംപിയുടെ മാലപൊട്ടിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആർ.സുധയുടെ സ്വർണമാലയാണ് സ്കൂട്ടറിലെത്തിയയാള്‍ മോഷ്ടിച്ചത്.മാലപൊട്ടിക്കുന്നതിനിടെ എംപിയുടെ കഴുത്തിന് പരിക്കേറ്റു.
ഡല്‍ഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് എംപി കത്തയച്ചു. ഒരു പാർലമെന്‍റ് അംഗത്തിന് പോലും ഇത്ര സുരക്ഷിതമായ മേഖലയില്‍ പോലും സുരക്ഷിതത്വമില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ എംപി പറയുന്നു വ്യക്തമാക്കി.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സുധ രാമകൃഷ്ണന്‍റെ വസ്ത്രവും കീറിയിട്ടുണ്ട്
Trending :