
പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.