ചെറിപ്പഴം: സ്ത്രീകളിൽ അസ്ഥിബലഹീനത, ആർത്രൈറ്റിസ് തുടങ്ങി പ്രായവുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾ കുറയ്ക്കാൻ ചെറിപ്പഴങ്ങൾക്കാകുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷൻ റിപ്പോർട്ടിൽ പറയുന്നു. 25 വയസിന് മുകളിലുള്ള സ്ത്രീകൾ ആഴ്ചയിൽ നാല് തവണയെങ്കിലും ചെറി ജ്യൂസ് കുടിക്കണമെന്നാണ് ലേഖനം നിർദേശിക്കുന്നത്.
തക്കാളി: തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന പോഷകം ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഘടകമാണ്. ശ്വാസകോശ അർബുദം, വയറ്റിലെ അർബുദം എന്നിവയ്ക്കുള്ള സാധ്യതകൾ കുറയ്ക്കാൻ ഇവയ്ക്കാകുമെന്നാണ് ഗവേഷകർ പറയുന്നത്. ദൈനംദിന ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
പപ്പായ: വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പന്നമാണ് പപ്പായ. 25 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് ആവശ്യമായ വിറ്റാമിൻ എ, സി, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകൾ എന്നിവ പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല പ്രമേഹം, ദഹനപ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ പപ്പായയ്ക്ക് ആകുമെന്നുമാണ് ഗവേഷകർ പറയുന്നത്.
പേരക്ക: പേരക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പേരക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദ നിയന്ത്രണത്തിനും അത്യാവശ്യമായ പൊട്ടാസ്യം നൽകാനും പേരക്ക സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു