+

ഒന്നാം വിവാഹ വാ‍ർഷികം ആഘോഷിക്കാൻ നാട്ടിലെത്തി; ആലപ്പുഴയിൽ ഭ‍ർത്താവിനൊപ്പം പോകവെ കെഎസ്ആ‍ർടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം

എടത്വായിൽ കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ് മരിച്ചത്.

ആലപ്പുഴ : എടത്വായിൽ കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടുകൂടി അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കേളമംഗലം ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തു വെച്ചാണ് അപകടം. ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് പുറപ്പെട്ട യുവതിയാണ് വഴിമദ്ധ്യേ കെഎസ്ആർടിസി ബസ് കയറി മരിച്ചത്. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.


എറണാകുളം മാതാ അമ്യതാനന്ദമയി ആശുപതിയിൽ നേഴ്സായി ജോലി നോക്കുന്ന മെറീന ഒന്നാം വിവാഹ വർഷികം ആഘോഷിക്കുന്നതിനായി വീട്ടിലേയ്ക്ക് പുറപ്പെട്ടതാണ്. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പൊലീസ് നടപടി സ്വീകരിച്ചു.

facebook twitter