+

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ പെരുമാറിയ രീതികളും ; ടോയ്ലറ്റ് പേപ്പറിൽ ഒരു രാജി കത്ത്

 സാമൂഹിക മാധ്യമങ്ങളിൽ ചർ‍ച്ചയാകുന്നത് ലിങ്കഡ്ഇനിൽ പങ്കുവെക്കപ്പെട്ട ഒരു രാജി കത്താണ്. ജീവനക്കാരെ ജോലിസ്ഥലത്ത് എങ്ങനെ പരിഗണിക്കണം എന്നതിനെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കുന്നതിനായി സിംഗപ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകയായ ആഞ്ചല യോഹ് ആണ് രാജിക്കത്ത് ലിങ്കഡ്ഇനിൽ പങ്കുവെച്ചത്.

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന സാഹചര്യമാണ് പോസ്റ്റിലുള്ളത്. 'ഈ കമ്പനി എന്നോട് എങ്ങനെ പെരുമാറി എന്നതിന്റെ പ്രതീകമായിട്ടാണ് ഞാൻ എന്റെ രാജിക്ക് ഈ പേപ്പർ തിരഞ്ഞെടുത്തത്.' എന്ന് ടോയ്ലറ്റ് പേപ്പറിലെ രാജിയിൽ എഴുതിയിരിക്കുന്നു. തന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ നല്‍കിയ രാജിക്കത്താണ് ഇവര്‍ പങ്കുവെച്ചത്.

ഉദ്യോഗാർത്ഥി ജോലി ഉപേക്ഷിക്കുന്നതിന്റെ കാരണം വിശദീകരിച്ചപ്പോൾ, ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്ന ടോയ്ലറ്റ് പേപ്പർ പോലെയാണ് തന്നെ ഉപയോ​ഗിച്ചതെന്നും അതിനുശേഷം രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ വലിച്ചെറിയുകയായിരുന്നുവെന്നുമാണ് പറഞ്ഞതെന്ന് ആഞ്ചല യോഹ് അവകാശപ്പെടുന്നു.

ജീവനക്കാർക്ക് ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കണമെന്നും അവർ കമ്പനിയിൽ നിന്ന് പോകാൻ തീരുമാനിക്കുമ്പോഴും നീരസത്തോടെയല്ല, നന്ദിയോടെ പോകണമെന്നും ആഞ്ചല കുറിച്ചു. ഇത്തരം അനുഭവം വിശ്വസ്തതയുടെ അഭാവമല്ല മറിച്ച് കമ്പനിയുടെ സംസ്കാരം വ്യക്തമാക്കും. അഭിനന്ദനം എന്നത് ആരെയെങ്കിലും നിലനിർത്താനുള്ള ഒരു ഉപാധിയല്ല. ഒരു വ്യക്തി എത്രമാത്രം വിലമതിക്കപ്പെടുന്നു എന്നതിന്റെ പ്രതിഫലനമാണ്. അവർ കൂട്ടിചേർത്തു.

facebook twitter