+

സദ്യ കേമമാക്കാൻ ഈ പായസം ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ: ഓട്‌സ് – 2 കപ്പ് ശർക്കര – 1 കപ്പ് തേങ്ങാ പാൽ വെള്ളം – 2 കപ്പ് (ഓട്‌സ് വേവിക്കാൻ)


നല്ല സൂപ്പർ ടേസ്റ്റിൽ ഓട്സ് പായസം ഉണ്ടാക്കാം. ഈ വെറൈറ്റി പായസം ഉണ്ടാക്കാൻ അധികം സമയം വേണ്ട. വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ:
ഓട്‌സ് – 2 കപ്പ്
ശർക്കര – 1 കപ്പ്
തേങ്ങാ പാൽ
വെള്ളം – 2 കപ്പ് (ഓട്‌സ് വേവിക്കാൻ)
നെയ്യ് – 1 ടേബിൾസ്പൂൺ
കശുവണ്ടി, തേങ്ങ – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം ചേർത്ത് ഓട്‌സ് 20 മിനിറ്റ് നന്നായി വേവിച്ച് മാറ്റി വെയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ 1 കപ്പ് വെള്ളത്തിൽ ശർക്കര ചേർത്ത് തിളപ്പിച്ച് പാനിയാക്കി എടുക്കുക. ശേഷം ഈ പാനി അരിച്ചെടുത്ത് മാറ്റി വെയ്ക്കുക. തിളപ്പിച്ച ശർക്കരപ്പാനി ഓട്‌സ് വേവിച്ച പാത്രത്തിൽ ചേർത്ത് 5-7 മിനിറ്റ് നന്നായി വേവിക്കുക.

ഇതിലേക്ക് തേങ്ങാ പാൽ ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ വേവിക്കുക. വെന്ത് വരുമ്പോൾ നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും, തേങ്ങയും പായസത്തിലേക്ക് ചേർത്ത് ഇളക്കുക. അവസാനം ഏലയ്ക്കാപ്പൊടി ഇട്ട് നന്നായി ഇളക്കി മാറ്റി വെയ്ക്കുക.

facebook twitter