+

തുടരും സിനിമയിലെ വില്ലന്റെ വീട്ടിൽ ഒരു ദിവസം താമസിക്കാം

തരുൺമൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. തീയറ്ററിൽ മിക‍ച്ച പ്രതികരണം നേടിയ സിനിമയിൽ മോഹൻലാലിനൊപ്പം പ്രേക്ഷകർ വാഴ്ത്തിയ മറ്റൊരു താരം കൂടിയുണ്ട്

പ്രിൻസി കണ്ണൂർ 

കൊച്ചി: തരുൺമൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. തീയറ്ററിൽ മിക‍ച്ച പ്രതികരണം നേടിയ സിനിമയിൽ മോഹൻലാലിനൊപ്പം പ്രേക്ഷകർ വാഴ്ത്തിയ മറ്റൊരു താരം കൂടിയുണ്ട്  സിഐ ജോർജ് മാത്തനെന്ന വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ നിർവാണയുടെ സ്ഥാപകനായ പ്രകാശ് വർമ വോഡഫോണിന്റെ സൂസു പരസ്യങ്ങൾ, നസ്രിയയും ഫഹദും ഒന്നിച്ചെത്തിയ കാമറി ഐസ്ക്രീം ഉൾപ്പെടെ നമുക്കെറെ സുപരിചിതമായ ഒട്ടനവധി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

തന്നെ ഏൽപ്പിച്ച വില്ലൻ വേഷം ​ഗംഭീരമായി തന്നെ പ്രേക്ഷകരിൽ എത്തിച്ച പ്രകാശ് വർമ്മയുടെ അഭിനയമികവിന് ലഭിക്കുന്ന കയ്യടികൾക്ക് ഒപ്പം തന്നെ അദ്ദേഹത്തിന്റെ വീടും സോഷ്യൽ മീ‍ഡിയയിൽ വെെറലാവുകയാണ്.

you-can-stay-one-day,-thudarum-movie-actor-Prakash-Varma-house--2

മമ്മൂട്ടിയുടെ ‍ജന്മദേശമായ ചെമ്പിന് സമീപം പൂത്തോട്ടയിലാണ് വെെറലായ സുന്ദരഭവനമുളളത്. ഒരു നാലുകെട്ടിന്റെ ഭം​ഗിയും ​പ്രൗഢിയും വിളിച്ചോതുന്ന മാതൃകയിലുളള വീടിന്റെ പേര് 'നക്ഷത്ര മന'യെന്നാണ് , 'നക്ഷത്രങ്ങളുടെ വീട്'. പേര് സൂചിപ്പിക്കും വിധം വ്യത്യസ്തമാണീ മനയും ഇതിലെ കാഴ്ചകളും. മുന്നിൽ വിശാലമായ മൂവാറ്റുപുഴ. അതിലേക്ക് ഇറങ്ങി നിൽക്കുന്ന പടവുകൾ, ആവോളം സമയം ചെലവഴിക്കാൻ ഒരുക്കിയ മുറ്റം. പ്രകാശപൂരിതമായ മുറികൾ, എങ്ങും ശുദ്ധവായുവും തണുത്ത കാറ്റും. വീടിന്റെ വാതിലുകളും ജനലുകളും മിക്യതും ചില്ലിൽ തീർത്തതിനാൽ സദാസമയവും പുഴയുടെ ഭം​ഗി ആസ്വദിച്ചിരിക്കാം. പൊളിച്ചുമാറ്റപ്പെട്ട പുരാതനഭവനങ്ങളിൽ നിന്ന് ശേഖരിച്ച തടികളും മറ്റും ഉപയോ​ഗിച്ച് പ്രകാശ് വർമ്മയും ഭാര്യ സ്നേഹ ഐപ്പും പണിതെടുത്താണ് ഈ സ്വപ്ന ഭവനം. 

you can stay one day, thudarum movie actor Prakash Varma house

ബം​ഗളൂരിവിലെ വീട്ടിൽ നിന്ന് നാട്ടിലേക്ക് എത്തുമ്പോൾ താമസിക്കാൻ ഒരു സെക്കന്റ് ഹോമെന്ന നിലയിലാണ് നക്ഷത്ര മന പ്രകാശ് വർമ്മ സ്വന്തമാക്കുന്നതും തന്റെ ആശയങ്ങൾക്കൊത്ത് പുതിക്കി പണിയുന്നതും. 'തന്റെ ജീവശ്വാസ'മെന്നാണ് നക്ഷത്രമനയെ പ്രകാശ് വർമ്മ വിശേഷിപ്പിക്കാറ്. എല്ലാമാസവും മനയിൽ എത്തുന്ന പതിവും പ്രകാശ് വർമ്മയ്ക്കുണ്ട്.

 ഫോട്ടോ​ഗ്രാഫറായ അശോക് കോശിയിൽ നിന്നാണ് പ്രകാശ് ഈ മന സ്വന്തമാക്കുന്നത്. മേൽക്കൂരകൾ അൽപം മുകളിലേക്ക് ഉയർത്തി വെളിച്ചവും നല്ല വായുസഞ്ചാരവും ഉറപ്പാക്കി.

മനോഹരമായ ചുമരുകൾക്കുമുണ്ട് പ്രത്യേകത മഴക്കാലങ്ങളിൽ അത് പച്ചപ്പണിയുന്നു.നാല് മുറികളാണ് നക്ഷത്ര മനയിൽ ഉളളത്. മനോഹരമായൊരു വായനാമുറി, പുഴയിലേക്ക് നോക്കിയിരിക്കാൻ സാധിക്കും വിധമൊരു സിറ്റ് ഔട്ട്. മനോഹരമായൊരു നടുമുറ്റം, യാത്രകളിൽ ശേഖരിച്ച വിവിധതരം പുരാതനവസ്തുക്കളും വീടിനെ കൂടുതൽ മനോഹരമാക്കുന്നു.

you-can-stay-one-day,-thudarum-movie-actor-Prakash-Varma-house-5

ഈ വീട് കണ്ട് ഇഷ്ടപ്പെട്ടവർക്ക് ഇവിടെവന്ന് താമസിക്കാനും അവസരമുണ്ട്. കുടുംബത്തിനൊപ്പമോ, കൂട്ടുകാർക്കൊപ്പമോ സമയം ചിലവഴിക്കാൻ മനോഹരമായ ഇടം എന്നതിലുപരി,തിരക്കിട്ട ജീവിതയാത്രകളിൽ അൽപമൊന്ന് മനസിനെ ശാന്തമാക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് സമയംചിലവഴിക്കാൻ പറ്റിയൊരു ഇടം കൂടിയാണ് നക്ഷത്രമന. 

you-can-stay-one-day,-thudarum-movie-actor-Prakash-Varma-house--3

ലക്സ് അൺലോക്ക് പ്രെെവറ്റ് വില്ലാസിന്റെ മേൽനോട്ടത്തിൽ വിനോദസഞ്ചാരികൾക്ക് താമസിക്കാനുളള അവസരം പ്രകാശ് വർമ്മ ഒരുക്കിയിട്ടുണ്ട്. വിശാലമായ സ്വിമ്മിം​ഗ് പൂളും മൂന്ന് നേരത്തെ ഭക്ഷണവും വില്ലയിൽ എത്തുന്നവർക്ക് ഒപ്പം ലഭിക്കും. 

ഒരുവർഷത്തോളമായി നക്ഷത്രമനയിൽ വിനോദസഞ്ചാരികൾക്ക് താമസിക്കാനായി അവസരം നൽകിവരുന്നു. 'ഒരുവട്ടം താമസിച്ച് പോയവർ വീണ്ടും വീണ്ടും എത്തുകയും ടെൻഷൻ ഫ്രീയായി തമാസിക്കാൻ നക്ഷത്രമനയെക്കാൾ മികച്ച മറ്റൊരു ഇടമില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുളളതായും' ലക്സ് അൺലോക്കിന്റെ അധികൃതർ പറയുന്നു. ആളുകളെ കൂടുതൽ ആകർഷിക്കുന്നത് ​​ഗൃഹാതുരത്വം തുളുമ്പുന്ന നക്ഷത്രമനയുടെ ഘടനയും അന്തരീക്ഷവുമാണെന്നും രുചിയൂറുന്ന ഭക്ഷണം കൂടിയാകുമ്പോൾ ഇരട്ടി സന്തോഷത്തോടെയാണ് ആളുകൾ മടങ്ങുന്നതെന്നും അവർ പറയുന്നു.

you-can-stay-one-day,-thudarum-movie-actor-Prakash-Varma-house--4


ഫോർട്ട് കൊച്ചിയിൽ നിന്ന് 30 മിനിറ്റ് സഞ്ചരിച്ചാൽ നക്ഷത്രമനയിൽ എത്തിച്ചേരാം.ആയുർവേദ മസാജും മനയ്ക്കൊപ്പമുണ്ട്.കെട്ടുവള്ളത്തിൽ ഒരു യാത്രയും നടത്താം. മനയ്ക്ക് അടുത്ത് തന്നെയാണ് ഫോർട്ട് കൊച്ചിയും കുമരകവും.
 
മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കിന്റെ ലോക്കേഷൻ കൂടിയായിരുന്നു നക്ഷത്രമന. മലയാള സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്നതിനൊപ്പം ആധുനീകതയുടെ ആവിഷ്കാരങ്ങളാലും അലങ്കരിച്ച നക്ഷത്രമന നിങ്ങളെ സ്വാ​ഗതം ചെയ്യുകയാണ്. പ്രകാശ് വർമ്മയുടെ നക്ഷത്രമനയിലേക്ക് നിങ്ങൾക്കും സ്വാ​ഗതം.

കൂടുതൽ വിവരങ്ങൾക്കളായി +916369555363 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

you can stay one day, thudarum movie actor Prakash Varma house

 

facebook twitter