പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

06:41 AM Jan 16, 2025 | Suchithra Sivadas

പട്ടം പറത്തുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നാഗ്പൂര്‍ സ്വദേശി സോഹേല്‍ ഖാന്‍ സലീം ഖാന്‍ (22) ആണ് മരിച്ചത്. സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്.


കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍ വഴുതി യുവാവ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് മുകളില്‍ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.