പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ കർഷകർ യുവാവിനെ തല്ലിക്കൊന്നു

10:29 AM Jul 03, 2025 | Renjini kannur

പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലാണ് അതിക്രമം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തുനിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മനു നദി തീരത്തിന് സമീപം പാട്ടത്തിന് നൽകിയ കൃഷിയിടത്തിൽ നിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷക സംഘം ആളെ ക്രൂരമായി മർദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ നാട്ടുകാർ യുവാവിന്റെ മൃതദേഹം കണ്ടു. തുടർന്ന് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.