കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തളാപ്പ് മക്കാനിക്ക് സമീപം ദേശീയ പാതയില്‍ രാത്രി 12നാണ് സംഭവം. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുല്‍ കല്ലൂരി (40)യാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തു കൂടി കടന്നുപോകുകയായിരുന്ന ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചുവീണു. വയറിനും തലയ്ക്കും സാരമായി പരുക്കേറ്റ രാഹുല്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.