
കാസർകോട്: ഇരിയണ്ണിക്കടുത്ത് മഞ്ചക്കല്ലില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബേത്തൂർപാറ തീർഥക്കര സ്വദേശി എം.ജിതേഷ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.
ബോവിക്കാനത്തുനിന്നും ബേത്തൂർപാറയിലേക്ക് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുയായിരുന്ന ജിതേഷ് മഞ്ചക്കല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികള്‍ വെച്ച് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഓട്ടോയിലും പിന്നീട് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലും ഇടിച്ച് വീഴുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അപകടസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ബാംഗ്ലൂർ വിമാനത്താവളത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഓണാവധിക്ക് നാട്ടില്‍ വന്ന് തിങ്കളാഴ്ച വൈകുന്നേരം തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്.