പാലക്കാട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

08:47 PM Sep 10, 2025 | AVANI MV

പാലക്കാട്: പാലക്കാട് ആലത്തൂരിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.  ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.ആലത്തൂർ അരങ്ങാട്ട് പറമ്പ് സുരേഷ് ആണ് മരിച്ചത്. 37 വയസായിരുന്നു. വീടിന് സമീപത്തെ കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എങ്ങനെ കുളത്തിൽ വീണു എന്ന കാര്യത്തിൽ വ്യക്തമല്ല. സുരേഷിന്റെ സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം ലഭിച്ചതിനെ തുർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്.