+

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം: തമിഴ്‍നാട് സര്‍ക്കാര്‍ ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച്‌ കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.

തമിഴ്നാട്  : തമിഴ്നാട്ടിലെ ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച്‌ കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നല്‍കിയത്.

കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കില്‍ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നേരത്തെ പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നല്‍കിയിരുന്നു.

facebook twitter