റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇടപെടല്‍ ഊര്‍ജിതമാക്കി ഇന്ത്യ. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഇന്ത്യ സന്ദര്‍ശിച്ചേക്കും.ജനുവരിയില്‍ സന്ദര്‍ശനം ഉണ്ടാകാനാണ് സാധ്യത.
ഇന്ത്യ- യുക്രൈന്‍ നയതന്ത്ര ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് നീക്കം. യുക്രൈനില്‍ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു.