സൂംബ ശരീരത്തിന് നല്ലതോ ?

03:08 PM Jul 06, 2025 |


വ്യായാമം ചെയ്യുക എന്നത് ചിലർക്കെങ്കിലും മടുപ്പുളവാക്കുന്ന കാര്യമാണ്. എന്നാൽ ആസ്വദിച്ച് ഡാൻസ് ചെയ്ത് ശാരീരികവും മാനസികവുമായ ഉണർവ് നേടുന്ന വ്യായാമ രീതിയാണ് സൂംബ ഡാൻസ്.ഫാസ്റ്റ് മൂവ്മെന്റുകളായതിനാൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണെങ്കിലും  സൂംബയുമായി ബന്ധപ്പെട്ട്  നിരവധി വിവാദങ്ങളാണ് നിലനിൽക്കുന്നത്  .ഈ സാഹചര്യത്തിൽ  സൂംബ എങ്ങനെയാണ് ശരീരത്തെയും മനസിനെയും ഒരുപോലെ  ആരോഗ്യകരമാക്കുന്നതെന്ന് നോക്കാം  

പാട്ടിനനുസൃതമായി ലളിതമായ ഫിറ്റ്നസ് മൂവ്മെന്റുകൾ ചെയ്യുന്നതാണ് സൂംബയുടെ രീതി. ഒരേസമയം രസകവും ഊർജ്ജസ്വലവുമാണ്. ലളിതവും ആവർത്തന സ്വഭാവമുള്ളതുമാണ് സുംബയുടെ സ്റ്റെപ്പുകൾ എന്നതാണ് അതിന്റെ കാരണം. കുട്ടികൾ, ചെറുപ്പക്കാർ, വൃദ്ധർ, സ്ത്രീകൾ എന്നിങ്ങനെ എല്ലാവർക്കും സുംബ അനുയോജ്യമായ വ്യായാമമായി കണക്കാക്കപ്പെടുന്നു. 


നൃത്തം അത്രകണ്ടു വശമില്ലാത്തവർക്കും എളുപ്പത്തിൽ ഇത് പഠിക്കാവുന്നതാണെങ്കിലും  മതിയായ വൈദഗ്ധ്യം നേടിയവരെ തന്നെ സ്കൂളുകളിലായാലും മറ്റു പരിശീലം കേന്ദ്രങ്ങളിലും നിയമിക്കാൻ ശ്രദ്ധിക്കണമെന്നും ഓർമിപ്പിക്കുന്നു .

ശരിയായ രീതിയിലല്ല സൂംബ പ്രാക്‌ടീസ്‌ ചെയ്യുന്നതെങ്കിലും ഷൂസ്   ധരിച്ചില്ലെങ്കിലും ശരീരത്തിന് ദോഷം ചെയ്യുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .