കുവൈത്തില്‍ ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞിനെ വാഷിങ്‌മെഷീനില്‍ ഇട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍സ് സ്വദേശിനി അറസ്റ്റില്‍. ഇന്നലെ മുബാറഖ് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ സ്വദേശി വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
കുഞ്ഞിന്റെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടി എത്തുമ്പോള്‍ വാഷിങ് മെഷീനുള്ളില്‍ കിടന്ന് കുഞ്ഞ് പിടയുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ സമീപത്തെ ജാബിര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
Trending :