കണ്ണൂർ പാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

12:02 AM Mar 03, 2025 | Desk Kerala

കണ്ണൂർ: പാട്യം മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൊകേരി വള്ള്യായിയിലെ എ.കെ ശ്രീധരൻ്റെ (75) കുടുംബത്തിന് 10 ലക്ഷം രൂപ വനം, വന്യജീവി വകുപ്പ് അനുവദിച്ചെന്ന് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ  അറിയിച്ചതായി കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. ആദ്യ ഗഡു സംസ്കാരത്തിന് ശേഷം കണ്ണൂർ   ഡിഎഫ്ഒ എസ്. വൈശാഖ് കുടുംബത്തിന് കൈമാറും. ഞായറാഴ്ച രാവിലെ  ഒൻപത് മണിയോടെ 
കൃഷിയിടത്തിൽ വെച്ചാണ്  കാട്ടുപന്നി ആക്രമിച്ചത്.

പരിക്കേറ്റ ശ്രീധരനെ  തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.