+

ഉദുമയില്‍ വീടിന് മുകളില്‍ നിന്ന് 11.190 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം ; മുഖ്യ പ്രതി അറസ്റ്റില്‍

മംഗളൂരുവിലെ രഹസ്യതാവളത്തില്‍ നിന്ന്  അറസ്റ്റ് ചെയ്തു. കേസില്‍ പ്രതി സമീറിന്റെ സഹോദരന്‍ മുനീറും പ്രതിയാണ്

ഉദുമയിലെ ബാര മുക്കുന്നോത്തെ ഒരു വീടിന്റെ മുകള്‍ നിലയില്‍ നിന്ന് 11.190 കിലോ കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുന്നോത്തെ മുഹമ്മദ് സമീറി(32)നെയാണ് മേല്‍പറമ്പ് പൊലീസ് പിടികൂടിയത്.

മംഗളൂരുവിലെ രഹസ്യതാവളത്തില്‍ നിന്ന്  അറസ്റ്റ് ചെയ്തു. കേസില്‍ പ്രതി സമീറിന്റെ സഹോദരന്‍ മുനീറും പ്രതിയാണ്. മുനീര്‍ ഒളിവിലാണ്. രാത്രി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിക്ക് മുകളില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.

facebook twitter