തളിപ്പറമ്പ് കുറുമാത്തൂരിലെ പന്ത്രണ്ടുകാരൻ ദുബായിൽ സ്വിമ്മിങ് പൂളിൽ വീണുമരിച്ചു

10:54 PM Dec 06, 2024 | Desk Kerala

തളിപ്പറമ്പ് കുറുമാത്തൂരിലെ പന്ത്രണ്ടുകാരൻ ദുബായിൽ സ്വിമ്മിങ് പൂളിൽ വീണുമരിച്ചു. കുറുമാത്തൂർ താഴെ ചൊറുക്കള പോച്ചംപള്ളിൽ ഫെബിൻ ചെറിയാൻ്റെ മകൻ റയാനാണ് ദുബാ യിൽ റിസോർട്ടിന്റെ സ്വിമ്മിങ് പുളിൽ മരിച്ചത്.

 തിങ്കളാഴ്‌ച വൈകുന്നേരം 5 മണിക്ക് ആണ് അപകടം നടന്നത്. ദുബായിയിൽ പൊതു അവധിയായതിനാൽ ഫെബിനും കുടുംബവും താമസിക്കുന്ന അപ്പാർട്മെന്റിലെ കുടുംബങ്ങളുടെ നേതൃത്വത്തിൽ വിനോദയാത്ര പോയിരുന്നു.

കുളിക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ മുങ്ങിയ റയാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്‌മാൻ മെട്രോ പ്പൊലിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ വിദ്യാർഥിയാണ് റയാൻ. പിതാവ് ഫെബിനും കുടുംബവും ഒരു വർഷംമുൻപ് നാട്ടിൽ വന്നിരുന്നു. ദിവ്യയാണ് റയാൻ്റെ മാതാവ്. സഹോദരൻ നിവാൻ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.