പതിമൂന്ന് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ 23വയസ്സുകാരിയായ ട്യൂഷന് അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അധ്യാപിക പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് എതിരെ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നാണ് മൊഴി. കഴിഞ്ഞദിവസമാണ് ഇരുവരെയും ജയ്പൂരില്‍ നിന്നും പിടികൂടിയത്. ഗുജറാത്തിലെ സൂറത്തിലാണ് പതിമൂന്നുകാരനോട് പ്രണയം തോന്നിയ അധ്യാപിക ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം താമസിപ്പിച്ചത്.. അഞ്ച് വര്‍ഷത്തോളമായി പതിമൂന്നുകാരന് ട്യൂഷന് നല്കി വരികയായിരുന്നു അധ്യാപിക.
കുട്ടിയുമായി പ്രണയത്തിലായ അധ്യാപിക ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25നാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഏപ്രില്‍ 26ന് ട്യൂഷന് ക്ലാസില്‍ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.25000 രൂപയുമായി ഇരുവരും നാടുവിടുകയായിരുന്നു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.