
വയനാട് കമ്പളക്കാട് ജീപ്പ് ഇടിച്ച് മരിച്ച 19 വയസ്സുകാരി ദില്‍ഷയുടെ സംസ്‌കാരം ഇന്ന് നടക്കും. പിതാവ് വിദേശത്ത് ആയതിനാലാണ് സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെയാണ് പാല്‍ വാങ്ങാന്‍ കാത്തു നില്‍ക്കവേ ജീപ്പിടിച്ച് വീടിന് മുമ്പില്‍ വച്ച് ദില്‍ഷ മരിച്ചത്. റോഡരികില്‍ കൂട്ടിയിട്ടിരുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ഉള്ളതിനാല്‍ ദില്‍ഷാനയ്ക്ക് ഓടി മാറാനായില്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചു.
ദില്‍ഷാനയെ വാഹനം ഇടിച്ചത് കണ്ട അയല്‍വാസിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന. പാല്‍ വാങ്ങാനായി റോഡരികില്‍ നിന്ന പെണ്‍കുട്ടിയെ നിയന്ത്രണം വിട്ടു വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ നിന്നും ദില്‍ഷാനയുടെ മൃതദേഹം കമ്പളക്കാട് വീട്ടില്‍ എത്തിച്ചിട്ടുണ്ട്.