വാഷിംഗ്ടൺ ഷെൽട്ടണിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ പടർന്ന പക്ഷിപ്പനി 20 വിദേശ പൂച്ചകളുടെ മരണത്തിന് കാരണമായി. മരിച്ച മൃഗങ്ങളിൽ ഒരു ബംഗാൾ കടുവ, നാല് കൂഗർ, ഒരു ലിൻക്സ്, നാല് ബോബ്കാറ്റ് എന്നിവ ഉൾപ്പെടുന്നു.
പക്ഷിപ്പനി യുഎസിലെ കോഴിക്കൂട്ടങ്ങൾ, പാലുകൂട്ടങ്ങൾ എന്നിവ വഴി വ്യാപിക്കുകയും വളർത്തുപൂച്ചകളെയും ബാധിക്കുകയും ചെയ്തു. ലൂസിയാനയിൽ ഒരാൾക്ക് ഗുരുതരമായ രോഗാവസ്ഥ സ്ഥിരീകരിച്ചിട്ടുണ്ട്.
കേന്ദ്രത്തിലെ മൂന്ന്പൂച്ചകൾ വൈറസിൽ നിന്ന് കരകയറിയപ്പോൾ, മറ്റൊരു പൂച്ച ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഡിസംബർ 6-ന്, കേന്ദ്രത്തിലെ മൃഗങ്ങളിൽ പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്തിയതായും വ്യാപനം തടയാൻ കർശനമായ ബയോസെക്യൂരിറ്റി നടപടികൾ നടപ്പിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
"രോഗബാധിത പക്ഷികളുടെയോ അവരുടെ ഉൽപ്പന്നങ്ങളുടെയോ ഉപയോഗം ഇതിന് കാരണമാകാം. രോഗം പെട്ടെന്ന് പുരോഗമിക്കുകയും ന്യുമോണിയ പോലുള്ള അവസ്ഥയിലേക്ക് നീങ്ങുകയും 24 മണിക്കൂറിനുള്ളിൽ മരണത്തിന് കാരണമാകുകയും ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി.
8,000 പൗണ്ട് ഭക്ഷണം നശിപ്പിക്കുകയും മൃഗങ്ങളുടെ ആവാസവ്യവസ്ഥകൾ അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം ഇപ്പോൾ പൊതുജനങ്ങൾക്ക് അടച്ചിട്ടിരിക്കുകയാണ്.
"2024 ഡിസംബർ വരെ നമ്മുടെ പകുതിയിലധികം കാട്ടുപൂച്ചകൾക്ക് ശക്തമായ പക്ഷിപ്പനി ബാധിച്ചതായി മൃഗാരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു," ഫേസ്ബുക്ക് പോസ്റ്റിലൂടെ അധികൃതർ ദുഃഖം പങ്കുവച്ചു. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.