ഓസ്ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസ് വിരാട് കൊഹ്ലി തര്‍ക്കത്തില്‍ കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. കൊഹ്ലിയെ കോമാളിയെന്ന് വിശേഷിപ്പിച്ചാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ കണക്കുതീര്‍ത്തത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഓസ്ട്രേലിയന്‍ പത്രങ്ങളിലാണ് കൊഹ്ലിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബോക്സിങ് ഡേ ടെസ്റ്റിനിടെ അരങ്ങേറ്റക്കാരനായ ഓസ്ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തിലാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ പകരം വീട്ടല്‍.
ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ പത്താം ഓവറിനിടെയായിരുന്നു സംഭവം. ഈ സംഭവത്തില്‍ കൊഹ്ലിക്ക് ഐസിസി നേരത്തെ പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊഹ്ലിക്ക് നേരെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പരിഹസിച്ചുകൊണ്ട് രംഗത്തുവന്നത്.
കോമാളിയെന്നും ഭീരുവെന്നും വിശേഷിപ്പിച്ചായിരുന്നു കൊഹ്ലിക്കെതിരെയുള്ള ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.കൊഹ്ലിയുടെ ചിത്രം കോമാളിയുടേതിന് സമാനമായി ചിത്രീകരിച്ചും വിമര്‍ശന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയുമാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പ്രതികാരം വീട്ടിയത്.