ദുബായില്‍ 25 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി ; നിലവാരം കൂട്ടും

12:40 PM Aug 25, 2025 | Suchithra Sivadas

ദുബായില്‍ ആറ് പുതിയ സ്‌കൂളുകളും 16 നഴ്‌സറികളും മൂന്ന് രാജ്യാന്തര യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടെ 25 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. 
പുതിയ അധ്യയന വര്‍ഷത്തില്‍ 14000 കുട്ടികള്‍ക്ക് കൂടി പഠിക്കാനുള്ള അവസരമൊരുക്കും.
പുതിയ സ്‌കൂളുകളിലും സര്‍വകലാശാലകളിലും മാത്രമായി 11700 വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാം. നഴ്‌സറികളില്‍ 2400 ലധികം കുട്ടികളേയും സ്വാഗതം ചെയ്യും. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
പുതുതായി തുറക്കുന്ന സ്‌കൂളുകളിലും നഴ്‌സറികളിലും യുകെ പാഠ്യ പദ്ധതിക്കാണ് മേല്‍ക്കോയ്മ.