+

ബിഎസ്‌സി നേഴ്‌സിംഗ് , ബി.ഫാം ആയുർവേദം കോഴ്സുകൾക്ക് അപേക്ഷിക്കാം

2025-26 വർഷത്തെ ബിഎസ്‌സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം. (ആയുർവേദം) ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. കേരള ആരോഗ്യസർവ്വകലാശാല (കെയുഎച്ച്എസ്) അംഗീകരിച്ച കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ്‌ സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈൻ വഴിയോ, വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

Trending :
facebook twitter