+

പട്ടുവം അൻവർ വധക്കേസിൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉമ്മ ഹൈക്കോടതിയിൽ ഹരജി നൽകി

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അന്‍വര്‍ വധക്കേസില്‍ കോടതി നിര്‍ദേശിച്ചിട്ടും സ്പെഷ്യല്‍ പ്രോക്സിക്യൂട്ടറെ നിയമിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ അന്‍വറിന്റെ മാതാവ് സി ടി സഫിയ

തളിപറമ്പ് :മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അന്‍വര്‍ വധക്കേസില്‍ കോടതി നിര്‍ദേശിച്ചിട്ടും സ്പെഷ്യല്‍ പ്രോക്സിക്യൂട്ടറെ നിയമിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ അന്‍വറിന്റെ മാതാവ് സി ടി സഫിയ ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ച്ചക്കം സ്പെഷ്യല്‍ പ്രോക്സിക്യൂട്ടറെ നിയമിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. 2011 ജൂലൈയിലാണ് അന്‍വര്‍ കൊല്ലപ്പെട്ടത്.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട്ടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിയെ കേസ് നടത്താന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍, കേസ് തലശേരി കോടതിയില്‍ നിന്നും തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതോടെ അഡ്വ.ഹരി പിന്‍മാറി. അതിനാല്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തൃശൂരിലെ എ സുരേശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്നാണ് രണ്ടാഴ്ച്ചക്കം നിയമനം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍, നടിയെ ആക്രമിച്ച കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്നും എ സുരേഷന്‍ പിന്‍മാറിയതിനാല്‍ അദ്ദേഹത്തെ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, സുരേശനെ തന്നെ നിയമിക്കണമെന്നാണ് പുതിയ അപേക്ഷയില്‍ സഫിയ ആവശ്യപ്പെടുന്നത്

facebook twitter