ഇരിക്കൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ള യുവാക്കൾ കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വിവാഹം ചെയ്യുന്നത് ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കർണാടകയുമായി അതിർത്തി പങ്കിടുന്ന മലയോര പ്രദേശങ്ങളിൽ നിന്നാണ് നാട്ടിൽ പെണ്ണുകിട്ടാത്ത യുവാക്കൾ മറുനാട്ടിൽ വിവാഹ ആലോചനകളുമായി പോകുന്നത്. എന്നാൽ ചിലർക്ക് ഇത്തരം ബന്ധങ്ങൾ ഗുണകരമാകുന്നുണ്ടെങ്കിലും മറ്റു ചിലർക്ക് ദുരന്തമാണ് ഫലം.
'അഞ്ചു വർഷം മുൻപ് വരെ കുടക് വീരാജ്പേട്ട ബെൽത്തങ്ങാടിപ്രദേശങ്ങളിൽ നിന്നും യുവതികളെ കണ്ടെത്തുന്നതിനായി മലയാളി യുവാക്കൾ ബ്രോക്കർമാരെ സമീപിച്ചിരുന്നു. ഇതിനായി മാര്യേജ് ബ്യുറോകളും ധാരാളമുണ്ടായിരുന്നു. മലയാളി പ ശ്ചാത്തലമുള്ള കുടക് കുടുംബങ്ങളാണ് ആദ്യം ഇവർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇവർ കുറഞ്ഞതോടെ പൂർണമായും കന്നഡ കുടുംബങ്ങളിലെ പെൺകുട്ടികളെ ആശ്രയിച്ചു തുടങ്ങി.
എന്നാൽ സാംസ്കാരികമായും കുടുംബപരമായും ഭാഷാപരമായ വ്യത്യാസങ്ങൾ പല ദാമ്പത്യ ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുന്ന യുവതികൾക്ക് നാടും ബന്ധുക്കളുമായുള്ള അറ്റാച്ച്മെൻ്റും പൂർവ്വകാല ബന്ധങ്ങളുമൊക്കെ പുതു ജീവിതത്തിന് കരിനിഴൽ പടർത്തുകയാണ്. ഇതിനു പുറമേ മോശം പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിവാഹ ബന്ധങ്ങളും മലയാളി യുവാക്കളെ കണ്ണീരിലാഴ്ത്തുന്നുണ്ട്.
ഇങ്ങനെ വൻ തുക നഷ്ടപരിഹാരം നൽകി ഒരു തരത്തിലും ജീവിതം മുൻപോട്ടു പോകാത്തതിനാൽ വിവാഹമോചനം നേടിയവരുമുണ്ട്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ഇരിട്ടി പേരാവൂർ, ഇരിക്കൂർ, പയ്യാവൂർ ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടക് കല്യാണങ്ങൾ ചെയ്തവർ നൂറു കണക്കിനാളുകളുണ്ട്.
ഇത്തരത്തിൽ ഒരാളുടെ ഭാര്യയാണ് ഭർതൃവീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്ന മരുമകൾ ദർഷിത (22) കല്യാട്ടെ പ്രവാസി യുവാവിൻ്റെ ഭാര്യയായദർഷിത ബാല്യകാല സുഹൃത്തും കാമുകനുമായ സിദ്ധു രാജിനൊപ്പം (23) ജീവിക്കാനായിരുന്നു ഭർതൃവീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി ഒളിച്ചോടിയത്.
'കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹുൻ സൂരിൽ ഇവരെത്തിയത്. പണവും സ്വർണവുമായി കൂടെയുണ്ടായിരുന്ന ദർഷിതയോട് ഒരുമിച്ചു ജീവിക്കണമെങ്കിൽ രണ്ടര വയസുകാരി മകളെ വീട്ടിൽ കൊണ്ടുപോയി താൽക്കാലികമായി നിർത്തണമെന്ന് കാമുകൻ ആവശ്യപ്പെട്ടു.
ഇതു പ്രകാരം മകളെ സ്വന്തം വീട്ടിലാക്കിയതിനു ശേഷമാണ് ദർഷിത സിദ്ധു രാജ്ഹു ൻസൂരിനടുത്തെ സാലിഗ്രാമിലെടുത്ത ലോഡ്ജ് മുറിയിലെത്തിച്ചത്. നേരത്തെ ബാങ്കിൽ അടയ്ക്കാനെന്ന് പറഞ്ഞ് സിദ്ധു രാജ് കൈക്കലാക്കിയിരുന്നു. ഭർത്താവ് ഗൾഫിൽ നിന്നും അയച്ചു കൊടുത്ത പണത്തിൽ നിന്നും ഒരു ലക്ഷം രൂപയാണ് ഇയാൾ ദർഷിതയിൽ നിന്നും വാങ്ങിയിരുന്നത്. അടുത്ത മാസം ഓണത്തിന് ദർഷിതയുടെ ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു അപ്പോൾ സിദ്ധു രാജിന് താനാരോടും പറയാതെ കൊടുത്ത പണം തിരിച്ചു ചോദിക്കുമെന്ന ഭയം ദർഷിതയ്ക്കുണ്ടായിരുന്നു.
അതുകൊണ്ടാണ് ഭർതൃവീട്ടിൽ നിന്നും ഒളിച്ചോടി പുതിയ ജീവിതം തുടങ്ങാമെന്ന സിദ്ധു രാജിൻ്റെ വാഗ്ദാനത്തിൽ യുവതി വീണു പോയത്. കുട്ടിയെയും താൻ സംരക്ഷിച്ചുകൊള്ളാമെന്ന വാഗ്ദാനവും ഇയാൾ നടത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ദർഷിതയും സിദ്ധു രാജ്യം ഭാര്യ ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചിരുന്നത്. ഭർത്യവീട്ടിൽ നിന്നും സ്വന്തം വീട്ടിലെ എന്തെങ്കിലും ചടങ്ങുകൾക്കോ വിശേഷങ്ങൾക്കോ ദർഷിത പോകുമ്പോൾ അടുത്ത ബന്ധുവായ ഓട്ടോറിക്ഷ ഡ്രൈവറെ ന്നെ വ്യാജേനെ ഭർതൃവീട്ടിൽ എത്തിയിരുന്നത് സിദ്ധു രാജായിരുന്നു.
ദർഷിത നാട്ടിലെത്തുമ്പോൾ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു ഇയാൾ .യുവതിയെയും കൊണ്ടു പലയിടങ്ങളിൽ കറങ്ങുകയും സ്വകാര്യ നിമിഷങ്ങൾ പങ്കിടാൻ കൊലപാതകം നടന്ന സാലി ഗ്രാമിലെ ലോഡ്ജിൽ മുറിയെടുക്കുകയും ചെയ്തിരുന്നു. ദമ്പതികളെന്ന വ്യാജേനെയാണ് ഇവ മുറിയെടുത്തിരുന്നത്. എന്നാൽ താൻ ഭർതൃവീട്ടിൽ നിന്നും കൊണ്ടു വന്ന 4 ലക്ഷം രൂപയും 30 പവനും വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പെരിയ പട്ടണം സ്വദേശി സിദ്ധു രാജുമായി യുവതി തെറ്റിയത്.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച്ച കല്യാട്ടേ ഭർതൃവീട്ടിൽ കവർച്ച നടത്തിയത് ദർഷിതയാണെന്ന വ്യക്തമായ സൂചന ഇരിക്കൂർ പൊലിസിന് ലഭിച്ചിരുന്നു. ഇതുകാരണം പൊലിസ് ദർഷിതയെ മൊബെൽ ഫോണിൽ വിളിക്കുകയും സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സിദ്ധു രാജിൻ്റെ സമനില തെറ്റി .ദർഷിതയോടൊപ്പം താനും കുടുങ്ങുമെന്നായപ്പോൾ ദർഷി തയിൽ പണം കൈകലാക്കി രക്ഷപ്പെടാൻ ഇയാൾ തീരുമാനിച്ചു. ഇതിനായി ദർഷി തയെ ഷോക്കടിപ്പിച്ചു കൊല്ലാനായിരുന്നു തീരുമാനം. താൻ ജോലി ചെയ്തിരുന്ന ഇലക്ട്രിക്കൽ - ഹാർഡ് വെയർ ഷോപ്പിൽ നിന്നും മൊബൈൽ ചാർജറിൽ ഘടിപ്പിക്കാൻ പറ്റിയ ഡിറ്റ നേറ്റർ സംഘടിപ്പിച്ചു.
ചാർജർ പൊട്ടിത്തെറിച്ചു യുവതി മരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു ഇതു ചെയ്തത് ബല പ്രയോഗത്തിലൂടെ ദർഷിതയെ കീഴടക്കി ഇവരുടെ വായയിൽ ഡിറ്റനേറ്റർ ഘടിപ്പിച്ചു ഷോക്കടിപ്പിച്ചാണ് ഇയാൾ കൊന്നത്. എന്നാൽ യുവതിയുടെ മരണ വെപ്രാളത്തോടെയുള്ള നിലവിളി കേൾക്കുകയും അസ്വാഭാവിക സാഹചര്യത്തിൽ മൃതദേഹം ലോഡ്ജ് മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയതോടെയാണ് ഇവർ വിവരം പോലിസിൽ അറിയിച്ചത്.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഇതിനു ശേഷം ഒളിവിൽ സ്വന്തം നാടായ പെരിയ പട്ടണത്തേക്ക് മുങ്ങിയ സിദ്ധു രാജിനെ പൊലിസ് പിടികൂടുകയായിരുന്നു. ഇരിക്കൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽ നിന്നാണ് മരുമകളും കാമുകനും വൻ കവർച്ച നടത്തിയത്. വീടിൻ്റെ അലമാരയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയുമാണ് നഷ്ടമായത്